കന്നടയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് യാഷ് നായകനായി എത്തിയ കെജിഎഫ്. ചിത്രം കന്നട ബാഹുബലി എന്നാണ് അറിയപ്പെടുന്നത്. ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് കെജിഎഫ് ആരാധകര്‍.
രണ്ടാം ഭാഗത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. അധീര എന്നാണ് കഥാപാത്രത്തിന്റെ പേര്. അവഞ്ചേഴ്സ് ചിത്രത്തിലെ വില്ലന്‍ താനോസിലെ പോലെ തന്നെ കരുത്തുറ്റ വില്ലനായിരിക്കും അധീരയെന്നാണ് സഞ്ജയ് ദത്ത് പറഞ്ഞിരിക്കുന്നത്.
‘അവഞ്ചേഴ്സ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങള്‍ ഭയന്നിട്ടുണ്ടാകാം. അതുപോലെ തന്നെയാണ് അധീരയും. മാരകമായ ഗെറ്റപ്പ് ആണ് കഥാപാത്രത്തിന്റേത്. ഞാനും ഇതുപോലൊരു വില്ലന്‍ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതും’ എന്നാണ് താരം പറഞ്ഞത്. ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ലുക്ക് അദ്ദേഹത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കോളാറിലെ സ്വര്‍ണ്ണ ഖനിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.