ഒറ്റ സിനിമയിലൂടെ തന്നെ സംവിധാന രംഗത്ത് മികവ് തെളിയിച്ച നടനും സംവിധായകനുമാണ് പൃഥ്വിരാജ്. തന്റെ വിജയവും പൃഥ്വി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇന്ന് താരത്തിന്റെ ഭാര്യ സുപ്രിയയുടെ പിറന്നാള്‍ ആണ്. ജീവിത പങ്കാളിക്ക് ആശംസ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വി .
സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്ക്കുന്ന താരജോടികളാണ് പൃഥ്വിയും സുപ്രിയയും. ഇപ്പോള്‍ തന്റെ എല്ലാം എല്ലാം ആയ സുപ്രിയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വി. എന്റെ പ്രിയകൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ ആനന്ദത്തിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍… പൃഥ്വിരാജ് കുറിച്ചു.
2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്. 2014ല്‍ മകള്‍ അലംകൃത ജനിച്ചു.
ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍. മലയാളത്തില്‍ ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫര്‍. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയാണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം.
Discussion about this post