ബിഗ്ബോസ് ഷോയിലൂടെ മലയാളികളുടെ പ്രിയ പ്രണയജോഡിയായി മാറിയിരിക്കുകയാണ് പേളി മാണിയും ശ്രീനിഷും. മലയാള സീരിയലുകളില്‍ പ്രണയനായകനായി തിളങ്ങിയ അതുകൊണ്ടു തന്നെ പ്രിയതാരത്തിന് ആരാധകരുമേറെ. ബിഗ്ബോസ് ഷോയിലൂടെ ശ്രീനിക്ക് ആരാധകരുടെ എണ്ണവും വര്‍ധിച്ചു. ശ്രീനിയുടെ സംഭവബഹുലമായ പ്രണയത്തിന് വേദിയായ ആ ഷോഅവസാനിച്ചെങ്കിലും പ്രണയം അവസാനിച്ചില്ലെന്ന് ശഅരീനിഷ് പറയുന്നു.
റിയാലിറ്റി ഷോയുടെ ഭാഗമായാണ് പ്രണയമെന്നും, ഷോ തീരുന്നതോടെ അത് അവസാനിക്കുമെന്നും ആരോപണങ്ങളുണ്ടായി. എന്നാല്‍ അതിനെയെല്ലാം മറികടന്ന് തന്റെ പ്രണയം മുന്നോട്ടെന്ന് മഴവില്‍ മനോരമയിലെ ഷോയിലേക്ക് എത്തിയ ശ്രീനിഷ് വെളിപ്പെടുത്തി.
അമ്മ വിളക്കുവെച്ചു മരുമകളെ കാത്തിരിക്കുകയാണോ എന്ന റിമി ടോമിയുടെ ചോദ്യത്തിന്, ഈ വര്‍ഷം അവസാനം വിവാഹനിശ്ചയമുണ്ടാകുമെന്നാണ് ശ്രീനിഷ് മറുപടി നല്‍കിയത്. ഹണിമൂണും പ്ലാന്‍ ചെയ്തോ എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. എന്നാല്‍ അത്രയ്ക്കു പോയിട്ടില്ലെന്ന് ശ്രീനിഷ് പറഞ്ഞു. ആദ്യം പ്രണയം തോന്നിയതു തനിക്കാണെന്നും ശ്രീനിഷ് ഷോയ്ക്കിടെ വ്യക്തമാക്കി.
<iframe width=”660″ height=”345″ src=”https://www.youtube.com/embed/rF9INjXCWlw” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
Discussion about this post