‘ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍, അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍’ നടി മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത് ഇപ്രകാരമായിരുന്നു. സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിടേണ്ടി വരുന്നുവെന്നാണ് അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി പറയാതെ പറഞ്ഞത്.
എന്നാല്‍ കാരണം എന്തെന്ന് വ്യക്തമാക്കാതെയായിരുന്നു വിമര്‍ശനം തൊടുത്തത്. നിരവധി പേര്‍ അതിനെ അനുകൂലിച്ച് രംഗത്തെത്തി. ചിലര്‍ക്ക് കാര്യമെന്തെന്ന് വ്യക്തമായില്ല. പലരും കാര്യം എന്താണെന്ന് തിരക്കിയിട്ടുണ്ട്. എന്നാല്‍ അതിനോടൊന്നും താരം പ്രതികരിച്ചിട്ടില്ല. എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ പിന്തുണയ്ക്ക് നന്ദിയെന്നും വളരെ മോശം സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും അവര്‍ കുറിച്ചു. കുറച്ച് കൂടി ഉചിതമായ സമയത്ത് വെളിപ്പെടുത്താം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post