ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളാണ് ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. എന്നാല്‍ ഇരുവരുടെയും കല്യാണം കഴിഞ്ഞ നാള്‍ മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് അനുഷ്‌ക ഗര്‍ഭിണി ആണോ എന്നത്.
ഇപ്പോഴിതാ ഈ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അനുഷ്‌ക. ഒരു നടി വിവാഹിത ആയാല്‍ ആള്‍ക്കാരുടെ അടുത്ത ചോദ്യം അവള്‍ ഗര്‍ഭിണി ആണോ എന്നതാണ്. ഇത് ഒട്ടും മര്യാദ ഉള്ള കാര്യമല്ല.
ആളുകളെ അവരുടെ ജീവിതം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കൂ. എന്തിനാണ് വെറുതെ നിങ്ങള്‍ തോക്കില്‍ കയറി വെടിവയ്ക്കുന്നത്. എല്ലാത്തിനും വിശദീകരണം നല്‍കേണ്ടി വരേണ്ടത് വളരെ ബുദ്ധിമുട്ടാണ്. ഞാന്‍ എന്തിനാണ് വിശദീകരിക്കുന്നത്, അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല എന്നാണ് താരം പറഞ്ഞത്. ഷാരൂഖ് നായകനായി എത്തിയ സീറോ ആണ് ഒടുവില്‍ തീയ്യേറ്ററിലെത്തിയ അനുഷ്‌കയുടെ ചിത്രം.
Discussion about this post