തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് നയന്‍താര. ഇപ്പോഴിതാ പത്ത് കോടി വാഗ്ദാനം ചെയ്തിട്ടും പരസ്യ ചിത്രം വേണ്ടെന്ന് വെച്ചിരിക്കുകയാണ് താരമിപ്പോള്‍. ചെന്നൈയിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാരിയുടെ പരസ്യ ചിത്രമാണ് താരം വേണ്ടെന്ന് വെച്ചിരിക്കുന്നത്. തമിഴിലെ മുന്‍നിര നായികമാരൊക്കെ ഈ വസ്ത്രശാലയുടെ മോഡലുകളായി ഉടമയ്ക്കൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ തന്നെ കാണാന്‍ ആഗ്രഹമുള്ളവര്‍ താന്‍ അഭിനയിച്ച സിനിമ കണ്ടാല്‍ മതിയെന്നതാണ് താരത്തിന്റെ നിലപാട്. എന്നാല്‍ പരസ്യ ചിത്രത്തില്‍ നയന്‍താര അഭിനയിക്കാത്തത് തന്റെ നായികാപ്പട്ടത്തെ ബാധിക്കുമെന്ന് ഭയന്നാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
ശിവകാര്ത്തികേയന് നായകനായി എത്തിയ മിസ്റ്റര്‍ ലോക്കല്‍ ആണ് ഒടുവില്‍ തീയ്യേറ്ററുകളിലെത്തിയ നയന്‍താരയുടെ ചിത്രം. വിജയ് നായകനായി എത്തുന്ന ബിഗില്‍ ആണ് ഇനി തീയ്യേറ്ററുകളില്‍ എത്താനുള്ള നയന്‍താരയുടെ അടുത്ത ചിത്രം.
Discussion about this post