ടിവി ചാനല്‍ ഷോ ബിഗ് ബോസിലൂടെയും അവതാരികയായും മലയാളി മനസില്‍ ഇടംനേടിയ താരമാണ് പേളി മാണി. മലയാളത്തില്‍ ചെറിയ ചില വേഷങ്ങളും താരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം ബോളിവുഡിലേയ്ക്ക് ചുവടുവെയ്ക്കുകയാണ്. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിഷേക് ബച്ചന്, ആദിത്യ റോയ് കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് പേളി അഭിനയിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മുംബൈയിലെ ഷെഡ്യൂള്‍ മുഴുവനായി. ഇനി ഗോവയിലാണ് ലൊക്കേഷന്‍. ഓഗസ്റ്റിലായിരിക്കും ഷൂട്ടിംഗ് വീണ്ടും തുടങ്ങുക. അനുരാഗ് ബസുവിന്റെ തന്നെ ലൈഫ് ഇന്‍ എ മെട്രോയുടെ രണ്ടാം ഭാഗമാണ് ചിത്രമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് ശരിയല്ലെന്നും ലൈഫ് ഇന്‍ എ മെട്രോയുമായി പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നുമാണ് പേളിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
പങ്കജ് ത്രിപത്, രാജ്കുമാര് റാവു, സോണിയ മല്‍ഹോത്ര, സന ഷെയ്ഖ് ഫാത്തിമ, രോഹിത് ശരത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അടുത്ത ഫെബ്രുവരിയിലായിരിക്കും ചിത്രത്തിന്റെ റിലീസ്. പേളിക്ക് പിന്തുണയുമായി ഭര്‍ത്താവ് ശ്രീനിഷ് ഒപ്പമുണ്ട്. മോഡലും ബിഗ് ബോസിലെ സഹതാരവുമായിരുന്നു ശ്രീനിഷ് അരവിന്ദ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.