ചലച്ചിത്ര ലോകത്തെ പ്രണയബന്ധങ്ങള്‍ പലപ്പോഴും വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ട്. പ്രേക്ഷകര്‍ക്കും താരങ്ങളുടെ ജീവിതവും മറ്റും അറിയുവാനുള്ള ആകാംക്ഷയും കൂടുതലാണ്. അതുപോലെ മലയാളി മനസുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു താര ജോഡിയാണ് ബിജു മേനോനും സംയുക്തയും. വര്‍ഷങ്ങള്‍ പിന്നിട്ട അവരുടെ ദാമ്പത്യം മറ്റുള്ള പ്രണയ ജോഡികള്‍ക്ക് മാതൃകയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഇപ്പോള്‍ ഇവരുടെ പ്രണയകഥയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. നഷ്ടപ്രണയത്തിന്റെ ഓര്‍മകളില്‍ ജീവിക്കുമ്പോഴും അന്യരെ പോലെ കണ്ടുമുട്ടുന്ന നന്ദിതയിലും രാജീവനിലുമാണ് (സംയുക്തയും ബിജുവും) കമലിന്റെ മേഘമല്‍ഹാര്‍ എന്ന സിനിമ അവസാനിക്കുന്നത്. എന്നാല്‍, റിയല്‍ ലൈഫില്‍ ആ നായികാ-നായകന്മാര് പരസ്പരം നഷ്ടപ്പെടാന്‍ തയ്യാറായിരുന്നില്ല. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി.
ഇത്രമേല്‍ തീവ്രതയോടു കൂടിയുള്ള പ്രണയം ഒരിക്കലും പൈങ്കിളിയായിരുന്നില്ലെന്നാണ് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നത്. മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം എന്നാണ് സംയുക്തയും പറയുന്നത്. ഇതോടെ ജീവിതം കളറായി തന്നെ മാറി. പ്രണയത്തിലായിരുന്ന കാലത്ത് അഞ്ചു മിനുട്ടില്‍ കൂടുതല്‍ ഫോണില്‍ സംസാരിച്ചിട്ടില്ലാത്ത കമിതാക്കള്‍ കൂടിയാണ് ഇവര്‍.
എന്നാണ് പരസ്പരം പ്രണയത്തിലായതെന്ന് ഇവര്‍ക്ക് ഇപ്പോഴും അറിയില്ല. ഒന്നുമാത്രമറിയാം ഇരുവരും പ്രണയത്തിലാണെന്ന്. എന്നാല്‍ മറ്റുള്ളവര്‍ പറയുന്ന സമയത്ത് അവര്‍ അതേക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല. ഇപ്പോഴും ബിജുവിന് കത്തെഴുതാറുണ്ട് സംയുക്ത. ദൂരയാത്ര പോവുമ്പോള്‍ പറയാനുള്ളതൊക്കെ എഴുതി ഒടുവില്‍ മിസ് യൂ എന്നെഴുതും. എന്നിട്ട് ബിജുവിന്റെ ബാഗില്‍ വയ്ക്കും… ഇങ്ങനെ പോകുന്നു ഇവരുടെ പറഞ്ഞാല്‍ തീരാത്ത മെച്വേര്‍ഡ് പ്രണയം.
Discussion about this post