സോഷ്യല്‍ മീഡിയയില്‍ ഈ അടുത്ത കാലത്ത് വൈറലായ ആപ്പാണ് ഫേസ് ആപ്പ്. ഫോട്ടോ എടുത്ത് വയസ്സന് ലുക്ക് ആക്കാന്‍ പറ്റുമെന്നാണ് ഇതിന്റെ പ്രത്യേകത. നിരവധി താരങ്ങല്‍ ഫേസ് ആപ്പ് ഉപയോഗിച്ച് വയസ്സാക്കിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം മലയാള സിനിമയില്‍ ഫേസ്ആപ്പ് പോലും തോറ്റു പോയി എന്ന പേര് വീണ ഒരേയൊരു താരം മമ്മൂട്ടി ആണ്. എന്നാല്‍ ഇപ്പോഴിതാ ബോളിവുഡ് താരം അനില്‍ കപൂറിന് മുമ്പിലും ഫേസ് ആപ്പ് തോറ്റിരിക്കുകയാണ്. താരത്തിന്റെ ചിത്രങ്ങള്‍ വെച്ചുള്ള ട്രോളുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ഇന്റെര്സ്റ്റെല്ലാറിലെ യുവാവായ അച്ഛന് പ്രായം ചെന്ന മകളെ മരണക്കിടക്കയില്‍ കാണാന്‍ പോകുന്ന മീം എടുത്ത് അത് അനില്‍ കപൂറും മകള്‍ സോനം കപൂറും എന്ന നിലയില്‍ വരെയുണ്ട് ട്രോളുണ്ടാക്കിയിട്ടുണ്ട് ട്രോളന്മാര്. 62 കാരനായ താരം ഇപ്പോഴും ചുള്ളനാണെന്നാണ് ട്രോളന്മാര് പറയുന്നത്.
തന്റെ പേരില്‍ ഇറങ്ങുന്ന മീമുകളെപ്പറ്റി അനില്‍ കപൂര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ‘ആളുകളുടെ ക്രിയാത്മകത കണ്ട് ഞാന്‍ അമ്പരന്നിരിക്കുകയാണ്. എന്നെ കൊണ്ടുള്ള മീമുകള്‍ തീര്‍ന്നെന്നും കരുതി ഇരിക്കുമ്പോഴാണ് അവര്‍ ഉടന്‍ തന്നെ അടുത്തതുമായി വരുന്നത്. ഞാന്‍ ശ്രമിക്കാതെ ഇരുന്നിട്ടും എല്ലാ പ്രായത്തിലും ഉള്ള പ്രേക്ഷകരെ ആനന്ദിപ്പിക്കാനും, പ്രചോദിപ്പിക്കാനും കഴിയുന്നതില്‍ സന്തോഷം’.
Next level obsession for faceapp.#FaceApp #faceappmemes #akshaykumar #anilkapoor #bollywood #bollywoodmemes #MEMES #memesdaily #memeoftheday #jokes #jokesdaily #trending #TrendingNow #trendingtopic #Edit #comedy #funny #funnymemes #sarcasticmemes #sarcasm pic.twitter.com/NpQl1uQwI5
— The Buzz Fever (@tbfviral) July 24, 2019
Discussion about this post