ധനുഷ് വീണ്ടും ബോളിവുഡിലേക്ക് , താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ധനുഷ് വീണ്ടും ബോളിവുഡില്‍ എത്തുന്നത്. ആനന്ദ് എല്‍ റായിയുടെ രാഝന എന്ന ചിത്രമായിരുന്ന ധനുഷിന്റെ ബോളിവുഡിലെ ആദ്യ ചിത്രം.
ചിത്രത്തില്‍ ഹൃത്വിക് റോഷനും, സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
വെട്രിമാരന്റെ അസുരന്, ആര്‍എസ് ദുരൈ സെന്തില്‍കുമാരിന്റെ പട്ടാസ് എന്നിവയാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രങ്ങള്‍. അസുരനില്‍ മഞ്ജു വാര്യരാണ് നായിക.
Discussion about this post