ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ജയസൂര്യ. സിനിമാ മേഖല കടന്ന് ജനങ്ങള്‍ക്കിടയിലും താരം ഇറങ്ങി ചെല്ലാറുണ്ട്. ജയസൂര്യയുടെ പല സമൂഹ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ നടന് മകന് അദ്വൈതിനെ മലയാളം പഠിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.
ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മകനെ വിരട്ടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പഠിച്ചാല്‍ എന്ത് തരുമെന്ന് അദ്വൈത് ചോദിക്കുന്നുണ്ട്. കുന്തം മേടിച്ചു തരും, ഇരുന്ന് പഠിക്കടാ എന്ന് ജയസൂര്യ ശബ്ദം കടിപ്പിച്ച് പറയുന്നുണ്ട്. കൂടാത അദ്വൈത് മലയാളം തെറ്റായി വായിക്കുമ്പോള്‍ അത് ശരിയാക്കി കൊടുക്കുന്നുമുണ്ട്.
നാല്‍പ്പതിലധികം മലയാളചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച നടന്റെ അടിച്ചമര്‍ത്തപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായക കഥാപാത്രത്തെ മാത്രമെ അവതരിപ്പിക്കൂ എന്ന പിടിവാശിയില്ലാത്തതും നര്‍മരംഗങ്ങളിലെ മികവുമാണ് താരത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍.