ചലച്ചിത്ര രംഗത്ത് തിരക്കുള്ള ഒരു നടിയാണ് അമലാ പോള്‍. നിരവധി സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച അമലയുടെ ഈ അടുത്തിറങ്ങിയ ആടൈയിലെ പ്രകടനങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറയുന്നത് ചെവിക്കെടുക്കാത്ത ഒരു നടികൂടിയാണ് അമല. ഇപ്പോള്‍ താരം മുന്‍ഭര്‍ത്താവ് വിജയയെക്കുറിച്ചും തന്റെ പങ്കാളിയെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.
‘വിജയെ ഞാന്‍ ഇഷ്ടപ്പെടുന്നു, വളരെ മാന്യനായ വ്യക്തിയാണ് അദ്ദേഹം, ഞങ്ങള്‍ പിരിഞ്ഞപ്പോള്‍ മുതല്‍ വിജയ്ക്ക് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി കിട്ടണും എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന, വിജയിന്റെ വിവാഹദിവസം ഏറ്റവും അധികം സന്തോഷിച്ച വ്യക്തി ഞാനായിരിക്കണം, എനിക്കും എന്നും നന്മ വരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയ്.’അമല പറഞ്ഞു.
അതേസമയം നടി ഇപ്പോള്‍ അടുത്തറിയുന്ന ഒരാളുമായി റിലേഷന്‍ഷിപ്പിലാണെന്നും സമയമാവുമ്പോള്‍ ആ വ്യക്തിയെക്കുറിച്ച് വെളിപ്പെടുത്തുമെന്നും അമല പറഞ്ഞു.
Discussion about this post