അനശ്വര നടന് ജയന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ഈ ദിനത്തില്‍ ജയന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന് ആദിത്യന്. ജയന്റെ സഹോദര പുത്രന് കൂടിയാണ് ആദിത്യന് ജയന്. ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ദിവസം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.
വല്യച്ഛന്റെ 80-ാം പിറന്നാള്‍ ആണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ഒപ്പം ഭാര്യ അമ്പിളി ദേവിക്കൊപ്പം ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ആറുമാസം തികഞ്ഞെന്നും ആദിത്യന് പറയുന്നു.
1981ല്‍ കോളിളക്കം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ജയന് മരിച്ചത്. സാഹസിക രംഗം ചിത്രീകരിക്കുന്നതിനിടെ ഹെലികോപ്റ്ററില്‍ നിന്നും വീണുണ്ടായ അപകടത്തിലായിരുന്നു മരണം. മലയാളികളുടെ നെഞ്ചകം തകര്‍ക്കുന്ന വിയോഗം കൂടിയായിരുന്നു അത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്റെ ജീവിതത്തില്‍ ഒരുപാട് സന്തോഷവും സങ്കടവും ഉള്ള ഒരു ദിവസമാണ്… ഇന്ന് എന്റെ വല്യച്ഛന്റെ 80 പിറന്നാല്‍ ആണ്.. വല്യചഛന്റെ ആത്മാവിന് നിത്യാശാന്തി നേരുന്നു…ഇനി സന്തോഷം പറയാം അമ്പിളികുട്ടി എന്റെ ജീവിതത്തില്‍ വന്നിട്ട് ഇന്നേക്ക് ആറ് മാസമായി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണം
Discussion about this post