ചലച്ചിത്ര രംഗത്തെ താരങ്ങള്‍ വിവാഹിതരാകുന്നുവെങ്കില്‍ ആരാധകര്‍ക്ക് ആവേശമാണ്. വിവാഹ ശേഷമുള്ള ജോഡികളുടെ വിവരങ്ങള്‍ അറിയാനും മറ്റും പ്രത്യേക ആവേശം തന്നെയാണ്. എന്നാല്‍ ഒട്ടുമിക്കവരും ജീവിതം പാതി വഴിയില്‍ ഉപേക്ഷിച്ചവരുമുണ്ട്. എന്നാല്‍ അത്തരക്കാരില്‍ നിന്ന് വ്യത്യസ്തമാകുന്ന ചിലരുണ്ട്. അവരില്‍ ഒരു ജോഡിയാണ് പഴയ കാല നടി ആനിയും സംവിധായകന് ഷാജി കൈലാസും തമ്മിലുള്ള വിവാഹം. പരിശുദ്ധ പ്രണയത്തിന്റെ മറ്റൊരു ഉദാഹരണം.
ഇപ്പോള്‍ വാര്‍ത്തയിലും മറ്റും നിറയുകയാണ് ഇരുവരുടെയും പ്രണയവും വിപ്ലവകരമായ വിവാഹവും. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരുടെയും പ്രണയം മൊട്ടിട്ടത്. ശേഷം ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചുകൊണ്ട് വിവാഹം നടക്കുകയായിരുന്നു, അതും സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ച്.
ഫോട്ടോ കടപ്പാട്; മനോരമ
പ്രണയത്തിന്റെ അറിയാക്കഥ ഇങ്ങനെ;
അരുണാചലം സ്റ്റുഡിയോസില്‍ വച്ചാണ് ഷാജി കൈലാസ് ആനിയെ ആദ്യം കാണുന്നത്. രുദ്രാക്ഷത്തില്‍ നായികയായ ആനിയോട് ഷാജി കൈലാസിന് പ്രണയം തോന്നി. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്. രഞ്ജി പണിക്കരോടാണ് തന്റെ പ്രണയം ഷാജി കൈലാസ് ആദ്യം തുറന്നു പറയുന്നത്. രഞ്ജി ഇത് ആനിയുമായി പങ്കുവെയ്ക്കുകയായിരുന്നു, കേട്ടപ്പാതി ആനിയും സമ്മതം മൂളി.
സിനിമയുടെ ആവശ്യത്തിനായി ബോംബേയില്‍ പോകുന്നു എന്ന് പറഞ്ഞ് അങ്ങനെ ഒരു ദിവസം ഷാജി കൈലാസ് വീട്ടില്‍ നിന്നിറങ്ങി. ആ യാത്ര അവസാനിച്ചത് ആനിയുടെ വീടിന്റെ മുന്പില് ആയിരുന്നു. വീട്ടിലെ തൊടിയിലെ ചക്ക പഴുത്തോ എന്ന് നോക്കാനെന്ന വ്യാജേന ഷാജിയെയും കാത്ത് പറമ്പില്‍ നിന്നിരുന്ന ആനിയെയും കൂട്ടിയായിരുന്നു ഷാജിയുടെ പിന്നീടുള്ള യാത്ര. അവര്‍ നേരേ പോയത് സുരേഷ് ഗോപിയുടെ വീട്ടിലായിരുന്നു. അവിടെ വച്ചായിരുന്നു വിപ്ലവകരമായ ആ കല്യാണം നടന്നത്.
Discussion about this post