പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൊണ്ടാണ് നീയെന്റെ മനസു നിറയ്ക്കുന്നത്; ആനിക്ക് പിറന്നാള്‍ ആശംസകളുമായി ഷാജി കൈലാസ്

ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് നായികയായിരുന്നു ആനി. താരം പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. എങ്കിലും ആനീസ് കിച്ചണില്‍ തിളങ്ങി നില്‍ക്കുന്ന ആനി മലയാളികള്‍ക്ക് ഇന്നും പ്രിയങ്കരിയാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവും സംവിധായകനുമായ ഷാജി കൈലാസ് നല്‍കിയ ആശംസാ പിറന്നാള്‍ വാചകങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഒരു നല്ല മനുഷ്യനാകാന്‍ എനിക്ക് പ്രചോദനമായ നിനക്ക് പിറന്നാള്‍ ആശംസകള്‍.. നന്ദി.. എപ്പോഴും സ്‌നേഹവും വാത്സല്യവും കോരിച്ചൊരിഞ്ഞതിന്.. ഭാര്യ എന്ന നിലയിലും അമ്മ എന്ന നിലയിലും ഒരാണിന് എന്തെല്ലാം പ്രതീക്ഷിക്കാമോ അതെല്ലാമാണ് നീ.. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൊണ്ടാണ് നീയെന്റെ മനസു നിറയ്ക്കുന്നത്. അതിനാല്‍ തന്നെ നിന്നിലെ പുഞ്ചിരി എന്നും നിലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കും.. ഹാപ്പി ബര്‍ത്ത്‌ഡേ ചിത്ര.. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


ഏകദേശം മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993ല്‍ ബാലചന്ദ്ര മേനോന്റെ ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രവും ആനിയുടെ അഭിനയമികവ് പ്രകടമായ ചിത്രമായിരുന്നു. ഇപ്പോള്‍ താരം അവതരിപ്പിക്കുന്ന ആനിസ് കിച്ചണ്‍ മികച്ച പിന്തുണയോട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

You fill my mind with unexplained joy; Shaji Kailas with Happy Birthday to Annie

Exit mobile version