സീരിയല്‍ താരം ദീപന് മുരളിക്ക് കുഞ്ഞു പിറന്നു. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മകള്‍ ജനിച്ച വിവരം പങ്കുവെച്ചത്. ജൂലൈ 22 രാത്രി 11:10 നാണ് മകള്‍ ജനിച്ചതെന്ന് ദീപന് മുരളി അറിയിച്ചു. അവളുടെ സാന്നിധ്യം തന്നെ ഓര്‍മ്മിപ്പിക്കുന്നത് മരിച്ചു പോയ തന്റെ അമ്മയെയാണെന്നും, അതുകൊണ്ട് തന്നെ അമ്മയുടെ പേര് നല്‍കുന്നുവെന്നും താരം പറയുന്നു.
മേധസ്വി ദീപന് എന്നാണ് കുഞ്ഞിന്റെ പേര്. സരസ്വതി ദേവിയുടെ മറ്റൊരു പേരാണ് മേധസ്വി എന്നും തന്റെ അമ്മയുടെ പേര് സരസ്വതി എന്നാണെന്നും ദീപന് കുറിച്ചു. കുഞ്ഞിനും ഭാര്യ മായക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തുടങ്ങി നിരവധി പേര് കുടുംബത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുള്ള വിവരവും ഗര്‍ഭിണിയായ ഭാര്യയുടെ വിശേഷങ്ങളുമെല്ലാം ദീപന് മുരളി നേരത്തേ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മായയുടെ ബേബി ഷവര്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 2018 ലായിരുന്നു ദീപന്റെയും മായയുടെയും വിവാഹം.
Discussion about this post