ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ആക്ഷന്‍ ചിത്രമാണ് ‘സാഹോ’. ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ മാറ്റിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ആണ് അണിയറപ്രവര്‍ത്തകര്‍ ഈ കാര്യം അറിയിച്ചിരിക്കുന്നത്.
നേരത്തേ ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ആക്ഷന്‍ രംഗങ്ങളില്‍ കൃത്യത വരുത്താന്‍ സമയം വേണ്ടിവരുമെന്നതിനാല്‍ റിലീസ് തീയതി ഓഗസ്റ്റ് 30 ലേക്ക് മാറ്റിയിരിക്കുകയാണ്.
സുജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ് നായിക ആയി എത്തുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമായി 90 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
No compromise on the content and quality!
The action begins in cinemas from 30th Aug. #Saaho releasing worldwide on 30.08.2019.#Prabhas @ShraddhaKapoor @NeilNMukesh @arunvijayno1 @sujeethsign @UV_Creations @itsBhushanKumar @TSeries #30thAugWithSaaho pic.twitter.com/Clne9tuiVS— UV Creations (@UV_Creations) July 19, 2019
Discussion about this post