അര്ജ്ജുന് റെഡ്ഡി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് വിജയ് ദേവരക്കൊണ്ട. കഴിഞ്ഞ ശനിയാഴ്ച തന്റെ പുതിയ ചിത്രമായ ഡിയര്‍ കോമ്രേഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം കൊച്ചിയില്‍ എത്തിയിരുന്നു. ദുല്‍ഖറിന്റെ ‘ഉസ്താദ് ഹോട്ടല്‍’ ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള ചിത്രം എന്നാണ് താരം ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിനായി ദുല്‍ഖര്‍ ആലപിച്ച ഗാനം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘മമ്മൂക്ക മോളിവുഡിലെ ഒരു മെഗാസ്റ്റാറാണെന്നും വളരെ കൂളായ ഒരു മനുഷ്യനാണെന്നുമൊക്കെ തനിക്ക് അറിയാം. പക്ഷേ ഞാന്‍ അധികം മലയാള സിനിമകള്‍ കാണാറില്ല. കണ്ടതില്‍ ഏറെയും ദുല്‍ഖറിന്റെ ചിത്രങ്ങളാണ്. അതില്‍ ഏറ്റവും ഇഷ്ടമായത് ഉസ്താദ് ഹോട്ടലാണ്’ എന്നാണ് വിജയ് ദേവരകൊണ്ട അഭിമുഖത്തില്‍ പറഞ്ഞത്.
ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡിയര്‍ കോമ്രേഡ്’. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധായകന്. പ്രേതം സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിലായി ചിത്രം ജൂലൈ 26ന് തീയ്യേറ്ററുകളിലെത്തും.
Discussion about this post