സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അതരിപ്പിക്കുന്ന ചിത്രമാണ് ‘ആടൈ’. നാളെ തീയ്യേറ്ററുകളിലെത്താന്‍ പോവുന്ന ചിത്രം വിലക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാഷ്ട്രീയനേതാവും സാമൂഹിക പ്രവര്‍ത്തകയുമായ രാജേശ്വരി പ്രിയ. അന്യനാട്ടുകാരിയായ താരത്തിന് തമിഴ് സംസ്കാരം എന്താണെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നുമാണ് പരാതിക്കാരി പറയുന്നത്.
ഇതുസംബന്ധിച്ച് അമല പോളിനെതിരെയും ചിത്രത്തിനെതിരെയുമാണ് പ്രിയ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ‘ചിത്രത്തെ ഇവര്‍ പ്രമോട്ട് ചെയ്തിരിക്കുന്നത് നഗ്നത എന്ന വാക്ക് ഉപയോഗിച്ചാണ്. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍ ഇവര്‍ മോശമായി ചിത്രീകരിക്കുകയാണ്. ഇതിലെ നഗ്നരംഗങ്ങള്‍ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കും. ഇത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവും. ഇതിനെതിരെ ആക്ഷന്‍ എടുക്കുകയാണ് ഞങ്ങളുടെ ആവശ്യം. വിതരണക്കാരെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇനി പുറത്തിറങ്ങുന്ന ടീസറുകളിലോ പോസ്റ്ററുകളിലോ നഗ്നരംഗങ്ങള്‍ ഉപയോഗിക്കരുതെന്നും അവര്‍ അത് ചെയ്യില്ലെന്നും ഞങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്’ എന്നാണ് പരാതി നല്‍കിയതിന് ശേഷം പ്രിയ പറഞ്ഞത്.
രത്നകുമാര്‍ സംവിധാനം ചെയ്ത ‘ആടൈ’ നാളെയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന് വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്.
Discussion about this post