96 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം കിടിലനൊരു ചിത്രവുമായി
മക്കള്‍സെല്‍വന്‍ വിജയ് സേതുപതി എത്തുന്നു. ബാലാജി ധരണധീരന്‍ സംവിധാനം ചെയ്യുന്ന സീതാകത്തിയില്‍ ഇരട്ടവേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
അയ്യ,വെറ്ററന്‍ കുമാര്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. എഴുപതിലധികം പ്രായമുളള നായകനായാണ് സീതാകത്തിയില്‍ താരം എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മേക്കിങ് വീഡിയോയും പോസ്റ്ററുമെല്ലാം നേരത്തെ തരംഗം സൃഷ്ടിച്ചിരുന്നു. നടി അര്‍ച്ചനയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തുന്നത്.
രമ്യാ നമ്പീശന്‍, പാര്‍വ്വതി നായര്‍, ഗായത്രി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 96നു വേണ്ടി സംഗീതമൊരുക്കിയ ഗോവിന്ദ് മേനോനാണ് സീതാകത്തിക്കായി സംഗീതമൊരുക്കുന്നത്. ചിത്രം ഡിസംബര്‍ 20ന് തീയ്യേറ്ററുകളില്‍ എത്തും. പാഷന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.