യുവനടി ശ്രിന്ദ വിവാഹിതയായി; വരണമാല്യം ചാര്‍ത്തിയത് യുവ സംവിധായകന്‍

കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം ശ്രിന്ദ വിവാഹിതയായി. മലയാള സിനിമയിലെ യുവ സംവിധായകന്‍ സിജു എസ് ബാവയാണ് ശ്രിന്ദയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. മലയാള സിനിമയിലെ പ്രമുഖര്‍ ഇരുവര്‍ക്കും വിവാഹമംഗളാശംസകളുമായി എത്തി.

പത്തൊന്‍പതാം വയസ്സിലാണ് നടി ശ്രിന്ദ ആദ്യം വിവാഹം ചെയ്തത്. നാലു വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകനും ശ്രിന്ദയ്ക്കുണ്ട്. പിന്നാലെ സിനിമയില്‍ സജീവമാവുകയായിരുന്നു ശ്രിന്ദ. ഫഹദ് ഫാസിലിനെ നായകനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.

Exit mobile version