സിനിമകളിലും സീരിയലുകളിലും ഇനി മദ്യപാനം, പുകവലി രംഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കാവു എന്നാണ് പുതിയ നിയമം. എന്നാല്‍ സിനിമാ പ്രേമികളെ പുതിയ നിയമം ശരിക്കും നിരാശരാക്കിയിരിക്കുകയാണ്. നിയമത്തെ പിന്തുണച്ചും വിമര്‍ശിച്ചും ഒത്തിരിപേര് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സിനിമാക്കാര്‍ക്ക് പിന്തുണണയുമായി യുവ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാക്കിയ ആല്‍ബം പുറത്തിറങ്ങാന്‍ പോവുകയാണ്. പിസി ജോര്‍ജും സോഹന്‍ റോയും ചേര്‍ന്നാണ് ആല്‍ബം പ്രകാശനം ചെയ്യുന്നത്. ‘ഗള്ള്പാട്ട് എന്നാണ് ആല്‍ബത്തിന്റെ പേര്.
നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദമാണ് നമ്മുടെ കഥാ-സാഹിത്യങ്ങളില്‍ കാണുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തില്‍ നടക്കുന്ന നന്മയും തിന്മയുമെല്ലാം സിനിമയിലും ആവിഷ്കരിക്കപ്പെടുന്നതില്‍ അസ്വാഭാവികത കാണാനാവില്ല. സിനിമയെ സ്നേഹിക്കുന്നവര്‍ ഇത്തരം വിഢിത്തങ്ങള്ക്കെതിരെ ശബ്ദമുയര്‍ത്താതിരിക്കാന്‍ കഴിയില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ഒട്ടുമിക്ക ചിത്രങ്ങളിലും മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. രംഗങ്ങള്‍ക്ക് താഴെ മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്നും എഴുതികാണിക്കാറുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം ഇനി മുതല്‍ ചിത്രങ്ങളില്‍ നിന്ന് ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം എന്നാണ്.
പുതിയ നിമയം സിനിമാ മേഘലയില്‍ ഉള്ളവര്‍ക്ക് ശരിക്കും പണി കിട്ടിയതിന് തുല്ല്യമാണ്. ഇതിനെതിരെയാണ് യുവ മാധ്യമപ്രവര്‍ത്തകര്‍ ആല്‍ബം റിലീസ് ചെയ്യാന്‍ പോവുന്നത്. ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ്സ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയ് ആണ് ആല്‍ബം പ്രകാശനം ചെയ്യുക.
Discussion about this post