‘മന്മധുഡു-2’വിന്റെ ടീസറില്‍ പുകവലിക്കുന്ന രംഗം വന്നപ്പോള്‍ മുതല്‍ ടോളിവുഡ് താരം രാകുല്‍ പ്രീതാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകളുടെ ഇര. നാഗാര്‍ജുനയുടെ നായിക ആയാണ് താരം ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രത്തിന്റെ ടീസറില്‍ രാകുല്‍ പുകവലിക്കുന്ന രംഗം ഉണ്ടായിരുന്നു. ഇതാണ് ട്രോളന്മാര് ഏറ്റെടുത്തിരിക്കുന്നത്. ചെറിയ വിവാദങ്ങളിലേയ്ക്കും ടീസര്‍ കൂപ്പു കുത്തിയിരുന്നു.
ഇപ്പോള്‍ ആ വിവാദങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് താരം. ട്രോളുകളോട് മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്നെന്നാണ് രാകുലിന്റെ പ്രതികരണം. വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നത്. ജീവിതത്തില്‍ വലിയ കുറേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിവാദത്തില്‍ താരം മറുപടി നല്കി. കഥാപാത്രമാകുമ്പോള്‍ പലതും ചെയ്യേണ്ടി വരും, പുക വലിച്ചതും അങ്ങനെയാണ്. അതിനെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും താരം പറഞ്ഞു.
ട്രോളുകളെ ഒരുതരത്തിലും കാര്യമായി എടുക്കാറില്ല. അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. കഥപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഉള്‍പ്പെടുത്തുന്ന രംഗങ്ങളാകും അവ. അതിനെ അങ്ങനെ തന്നെ കാണേണ്ടതുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Discussion about this post