നടന് കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രം ബ്രദേഴ്സ് ഡേയുടെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്ന നടന് പൃഥ്വിരാജാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ചിത്രം ഒരു കോമഡി ആക്ഷന്‍ എന്റെടെയ്നറായിരുക്കുമെന്നാണ് സൂചന. ഷാജോണ്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.
ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ കാറ്ററിങ് തൊഴിലാളിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. റോണി എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്.
ഐശ്വര്യലക്ഷ്മി, മഡോണ സെബാസ്റ്റിയന്, മിയ, ഐമ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലാല്‍, ധര്മ്മജന് ബോല്‍ഗാട്ടി, വിജയരാഘവന് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴ് നടന് പ്രസന്നയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Discussion about this post