തമിഴ്‌നാടിന്റെ ദളപതിയും തന്റെ പിതാവുമായ രജനീകാന്തിനോടുള്ള തന്റെ സ്‌നേഹം പങ്കുവെച്ച് സംവിധായക സൗന്ദര്യ രജനീകാന്ത്. തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു.
8 വര്‍ഷം മുമ്പ് സിംഗപ്പൂരില്‍ നിന്നും വിദഗ്ധ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തുന്ന രജനികാന്തിനെയും കാത്ത് എയര്‍പോര്‍ട്ടില്‍ കാത്തുനിന്ന ആരാധകവൃന്ദത്തിന്റെ വീഡിയോയും പങ്കുവച്ചുകൊണ്ടാണ് സൗന്ദര്യ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്.
‘എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം. എട്ട് വര്‍ഷം മുന്‍പ് (13-7-11) സിംഗപ്പൂരിലെ ചികിത്സയ്ക്ക് ശേഷം അപ്പയെയും കൊണ്ട് ഞങ്ങള്‍ ചെന്നൈയില്‍ തിരിച്ചെത്തിയ ദിവസം..അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്.. അപ്പയ്ക്കും ഞങ്ങളുടെ കുടുംബത്തിനുമായി പ്രാര്‍ത്ഥിച്ച ഇപ്പോഴും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി’. സൗന്ദര്യ ട്വീറ്റ് ചെയ്തതിങ്ങനെ.
പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കിഡ്‌നി സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് പിന്നീട് രജനിയെ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
A day we will forever remember,the day we returned with Appa to Chennai after his medical treatment in singapore #13.7.11 8 years ago. You are truly gods child Appa. To all those hearts who prayed and continue to pray for my father and my family THANK YOU 🙏🏻🙏🏻🙏🏻🙏🏻 pic.twitter.com/ylBWOjTvTW
— soundarya rajnikanth (@soundaryaarajni) July 13, 2019