ഇളയച്ഛന്റെ ആദ്യ സിനിമയുടെ പൂജാചടങ്ങില്‍ താരമായി മീനാക്ഷി. ദിലീപിന്റെ സഹോദരന് അനൂപ് സംവിധായകനാവുന്ന ആദ്യ ചിത്രത്തിന്റെ പൂജ എറണാകുളം അഞ്ചുമന ക്ഷേത്രത്തിലാണ് നടന്നത്. അനൂപിന്റെയും കുടുംബത്തിന്റെയുമൊപ്പം സെല്‍ഫിയെടുക്കുകയും മറ്റ് അതിഥികളോട് സംസാരിക്കുകയും ചെയ്യുന്ന മീനാക്ഷിയായിരുന്നു ചടങ്ങില്‍ താരമായത്.
ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്ജുന് അശോകനാണ് നായകന്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങളൊക്കെ നിര്‍മ്മിച്ച ബാനറാണ് ഇത്. സിനിമയിലെ മറ്റ് കമ്മിറ്റ്മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്നും പുതിയ ചിത്രം ഒരു മാസ് എന്റര്ടെയ്നര് ആയിരിക്കുമെന്നും ദിലീപ് പറഞ്ഞു. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.
സ്വിച്ച് ഓണ്‍ ചടങ്ങുകളില്‍ ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിഷ്ണു ഉണ്ണികൃഷ്ണന്, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്റണി ജോസഫ്, ഹരിശ്രീ അശോകന്, വിനീത് കുമാര്‍, നാദിര്‍ഷ, ധര്മ്മജന് ബോല്‍ഗാട്ടി എന്നിവരൊക്കെ ചടങ്ങിന് എത്തിയിരുന്നു.
Discussion about this post