കഴിഞ്ഞ ദിവസമാണ് ബോളിവുഡ് സുന്ദരി കങ്കണയുടെ സഹോദരി തപ്‌സി പന്നുവിനെ പരിഹസിച്ച് രംഗത്ത് എത്തിയത്. തപ്‌സി അഭിനയത്തില്‍ കങ്കണയുടെ കോപ്പിയാണെന്നാണ് രംഗോലി പരിഹസിച്ചത്. ഇതിനാണ് താരം കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.
‘നിങ്ങള്‍ പരിഹസിക്കപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്നുകൂടിയാണ് അതിന്റെ അര്‍ഥം. നിങ്ങള്‍ ട്രോള്‍ ചെയ്യപ്പെടുന്നില്ലെങ്കില്‍ നിങ്ങളുടെ കാര്യത്തില്‍ സമയമോ ഊര്‍ജ്ജമോ കളയാന്‍ ആര്‍ക്കും ആഗ്രഹമില്ലെന്നും നിങ്ങള്‍ക്ക് പ്രാധാന്യം ഇല്ലെന്നും കൂടിയാണ് അര്‍ഥം’ എന്നാണ് തപ്സി നല്‍കിയ മറുപടി.
സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ക്കായി സമയം ചെലവിടാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും തപ്സി പറഞ്ഞു. തപ്സി നായികയായി എത്തുന്ന പുതിയ ചിത്രമായ സാന്‍ഡ് കി ആങ്കിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.