സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്കി കബളിപ്പിച്ച ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യ്തു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 24 ലക്ഷം രൂപയാണ് നടി വാങ്ങിച്ചത്.
ഇവന്റ് ഓര്‍ഗനൈസര്‍ നല്കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ 18 ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടി നൃത്തം കളിക്കാമെന്ന് വാഗ്ദാനം നല്കി 24 ലക്ഷം അഡ്വാന്‍സ് വാങ്ങിച്ചെന്നും എന്നാല്‍ പരിപാടിയില്‍ നിന്ന് പിന്മാറിയെന്നും സംഘാടകര്‍ പറയുന്നത്. അതേസമയം കഥകള്‍ കെട്ടിചമച്ചതാണെന്ന് നടി ആരോപിച്ചു.
ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസന്വേഷണത്തിന്റെ ഭാഗമായി മൊഴി രേഖപ്പെടുത്താന്‍ പാേലീസ് മൊറാദാബാദ് സൊനാക്ഷിയുടെ മുംബൈയിലെ വസതിയിലെത്തി. എന്നാല്‍ സൊനാക്ഷി സ്ഥലത്തില്ലാത്തതില്‍ മൊഴിയെടുക്കാനായില്ല. സൊനാക്ഷിക്കും കേസുമായി ബന്ധപ്പെട്ട് മുംബൈ നിവാസികളായ മറ്റ് നാലു പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post