മലയാളം-തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാപ്പാന്. മോഹന്‍ലാലും സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. കെവി ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയെന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.
ഈ കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് അമിതാഭ് ബച്ചനെ ആയിരുന്നു എന്നാണ് സംവിധായകന് കെവി ആനന്ദിന്റെ പുതിയ വെളിപ്പെടുത്തല്‍. തമിഴ് മാധ്യമമായ വികടന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.
മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ ആയി അഭിനയിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. സയേഷയാണ് ചിത്രത്തിലെ നായിക. ആര്യ, ബൊമന്‍ ഇറാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും.
Discussion about this post