വിജയം ആവര്‍ത്തിക്കാനൊരുങ്ങി ജയസൂര്യ-വിജയ് ബാബു കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുന്നു. ഇരുവരും ഒന്നിക്കുന്ന ‘തൃശ്ശൂര്‍ പൂരം’ എന്ന ചിത്രത്തിന്റെ പൂജ നടന്നു. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.
‘പൂരം കൊടിയേറി’ എന്ന അടിക്കുറിപ്പോടെ ആണ് താരം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പൂജ ചടങ്ങിന് വിജയ് ബാബു, സരിത ജയസൂര്യ, രതീഷ് വേഗ, ഗായത്രി അരുണ്‍, മല്ലികാ സുകുമാരന്‍, ഛായാഗ്രാഹകന്‍ ആര്‍ഡി രാജശേഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാണ് ‘തൃശ്ശൂര്‍ പൂരം’ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് മോഹനാണ് ചിത്രത്തിന്റെ സംവിധായകന്. വിജയ് ബാബു-ജയസൂര്യ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണ് ‘തൃശ്ശൂര്‍ പൂരം’.
Discussion about this post