ടൊവീനോ തോമസ്, അഹാന കൃഷ്ണന് താരജോടികളായി എത്തിയ ചിത്രം ലൂക്ക തീയ്യേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ അഹാനയും ടൊവീനോയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകള്‍ കഴിഞ്ഞ ദിവസം വാട്സ്ആപ്പിലൂടെ ലീക്കായിരുന്നു. ഈ സീനുകള്‍ വാട്സ്ആപ്പുകളിലും മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവത്തില്‍ അണിയറപ്രവര്‍ത്തകര്‍ നടപടിയ്ക്കൊരുങ്ങുന്നുവെന്ന് പ്രമുഖ മാധ്യമമായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ആരംഭിച്ചു.
പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ലൂക്കയില്‍ സോളോ ഹീറോ വേഷത്തിലാണ് ടൊവീനോ തോമസ് വരുന്നത്. അരുണ്‍ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തത്.
സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post