മലയാളത്തിലെ ഒരുകാലത്തെ സൗന്ദര്യത്തിന്റെ മുഖമായിരുന്ന സംയുക്താ വര്‍മ്മ വിവാഹത്തോടെ സിനിമയിലെ തിരക്കില്‍ നിന്നും അകന്ന് തന്റെ സ്വകാര്യ ജീവിതത്തില്‍ മാത്രം തിരക്കിലാണ്. അതേസമയം, സംയുക്തയുടെ ഭര്‍ത്താവും നടനുമായ ബിജു മേനോന് ഏറ്റവുമധികം നേരിടേണ്ടി വരുന്ന ചോദ്യങ്ങള്‍ സംയുക്തയുടെ തിരിച്ചുവരവ് സംബന്ധിച്ചായിരിക്കും. ഒടുവില്‍ തന്റെ മനസ് തുറന്ന് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ബിജു മേനോന്.
സിനിമയില്‍ അഭിനയിക്കണോ എന്നതിനെ കുറിച്ച് തീരുമാനം എടുക്കേണ്ടത് സംയുക്ത തന്നെയാണെന്ന് ബിജു മേനോന് പറയുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനയ ലോകത്തേക്ക് തിരിച്ചു വരാന്‍ സംയുക്തയ്ക്ക് താല്പര്യമില്ലെന്നും കുടുംബകാര്യങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ബിജു മേനോന് പറയുന്നു. ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
”സംയുക്ത എന്നാണ് സിനിമയിലേക്ക് തിരിച്ചുവരിക എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. സിനിമയിലഭിനയിക്കണോ എന്ന കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശം സംയുക്തക്കുണ്ട്. ഞാനൊരിക്കലും നിര്‍ബന്ധിക്കാറില്ല. എന്നാല്‍ ഇപ്പോള്‍ അഭിനയിക്കാന്‍ അവള്‍ക്ക് താല്‍പ്പര്യമില്ല. ഞങ്ങള്‍ക്ക് ഒരു മകനുണ്ട്. അവന്റെ കാര്യങ്ങള്‍ നോക്കുന്നതിനാണ് മുന്‍ഗണന. അഭിനയിക്കണമെന്ന് തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്”- ബിജു മേനോന് പറഞ്ഞു.
തന്റെ അഭിനയം ബോറാണെന്ന് സംയുക്ത പല അവസരത്തിലും പറഞ്ഞിട്ടുണ്ട്. സിനിമ അറിയാത്ത ഭാര്യയായിരുന്നെങ്കില്‍ പലതും ബോധ്യപ്പെടുത്താന്‍ വിഷമമുണ്ടാകുമായിരുന്നു. ഇവിടെ അങ്ങനെയുള്ള പ്രശ്നമില്ല- താരം വെളിപ്പെടുത്തുന്നു.
Discussion about this post