മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര. പാടിയ പാട്ടുകളൊക്കെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയുമാണ്. ഇപ്പോഴിതാ സിത്താരയുടെ മകളും സിനിമയില്‍ എത്തിയിരിക്കുന്നത്. പക്ഷേ അമ്മയെ പോലെ ഗായിക ആയിട്ട് അല്ല. പകരം അഭിനയത്തിലൂടെ ആണ് സിനിമയില്‍ അരങ്ങേറ്റം നടത്തിയിരിക്കുന്നത്.
സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന ‘സാക്ഷാത്ക്കാരം’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സിത്താരയുടെ മകള്‍ സാവന്‍ ഋതുവിന്റെ അരങ്ങേറ്റം. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ഛന്‍ സജീഷിനൊപ്പം ലൊക്കേഷനില്‍ എത്തിയ സാവന്‍ ഋതു ചിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
‘സാവന്‍ ഋതു…മികച്ച അഭിനേത്രി. കഴിവുള്ള, അര്‍പ്പണബോധമുള്ള കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്. അവളുടെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. എനിക്ക് ഉറപ്പാണ് അവളുടെ മാതാപിതാക്കള്‍ അവളെ കുറിച്ചോര്‍ത്ത് ഒരു നാള്‍ അഭിമാനിക്കും’ എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ സുദേഷ് ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തേ സിത്താരയും മകളും ചേര്‍ന്ന് ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post