അക്ഷയ് കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ മംഗള്‍’. ഇന്ത്യയുടെ ചൊവ്വാ പര്യവേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ അക്ഷയ് കുമാര്‍ രാകേഷ് ധവാന്‍ എന്ന ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അഭിനയിക്കുന്നത്
വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരായാണ് അവര്‍ ചിത്രത്തിലെത്തുന്നത്. അതുകൊണ്ട് തന്നെ ഈ ചിത്രം വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത്.
യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോള്‍ അവര്‍ക്ക് ചെലവായത് 6000 കോടി രൂപയാണ്. എന്നാല്‍ ഇതേ
കാര്യത്തിന് ഐഎസ്ആര്‍ഒയ്ക്ക് ചെലവായത് വെറും 450 കോടി രൂപമാണ്. വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മള്‍ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാന്‍ സിനിമ ഏറ്റെടുത്തത് എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഈ പ്രൊജക്റ്റില്‍ ഭാഗമായ വനിതാ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമുള്ള ആദരവു കൂടിയാണ് ചിത്രം. ഐഎസ്ആര്‍ഒയിലെ പതിനേഴോളം ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്തത്. വനിതാ ശാസ്ത്രജ്ഞരുടെ യഥാര്‍ത്ഥ ജീവിത കഥ കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയില്‍ പറയാന്‍ ശ്രമിക്കുന്നത്. ഇത് അവരുടെ സിനിമയാണ് അക്ഷയ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 15 നാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.
Discussion about this post