മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അല്ലെങ്കില്‍ ഇപ്പോഴും ഒരു മടുപ്പുമില്ലാതെ കാണുന്ന ചിത്രമാണ് 1990 ല്‍ പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അക്കരെ അക്കരെ അക്കരെ’ എന്ന ചിത്രം. മോഹന്‍ലാലും ശ്രീനിവാസനും അവതരിപ്പിച്ച സിഐഡി കഥാപാത്രങ്ങള്‍ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്.
ചിത്രത്തില്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെയും അമേരിക്കയിലേക്ക് കൊണ്ടുപോവാന്‍ ദാസന്റെ മനസ് മാറ്റുവനായി വിജയന് ദാസന് വേണ്ടി ഉണ്ടാക്കുന്ന പാചകം ചെയ്യുന്ന ഒരു രംഗമുണ്ട്. എല്ലാവരും ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരു രംഗമാണ്. അതിലാണ് കഴിക്കാന്‍ മീന്‍വിയല്‍ ഉണ്ടാക്കുന്ന കാര്യം ദാസനോട് വിജയന് പറയുന്നത്. മീനവിയല്‍ എന്ന വിഭവം ശരിക്കും ഉണ്ടോയെന്ന് അന്നേ എല്ലാവര്ക്കും സംശയം ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അത്തരത്തിലൊരു വിഭവം ഉണ്ടെന്ന് പറയുകയാണ് എന്‍എസ് മാധവന്. ട്വിറ്ററിലൂടെ ആണ് അദ്ദേഹം ഈ വിഭവത്തെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തിയത്. 1957ല്‍ പ്രസിദ്ധീകരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന പുസ്തകത്തിലാണ് എങ്ങനെ മീന്‍ അവിയല്‍ ഉണ്ടാക്കുമെന്ന വിവരണമുളളത്. ‘അതുണ്ട് മീന്‍ അവിയല്‍. 1957-ല്‍ പ്രസിദ്ധീകരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. (പഴയ കാലത്ത് റെസിപ്പീകളില്‍ അളവ് ചേര്‍ക്കാറില്ല.)’ എന്നാണ് എന്‍എസ് മാധവന് ട്വീറ്റില്‍ കുറിച്ചത്.
അതുണ്ട്!! മീൻ അവിയൽ. 1957ൽ പ്രസിദ്ധികരിച്ച ജെ അച്ചാമ്മയുടെ പാചകവിജ്ഞാനം എന്ന ഗ്രന്ഥത്തിൽ നിന്ന്. (പഴയ കാലത്ത് റെസിപ്പീകളിൽ അളവ് ചേർക്കാറില്ല.) #മീനവിയൽ pic.twitter.com/X3d50FiZxD
— N.S. Madhavan این. ایس. مادھون (@NSMlive) July 8, 2019
Discussion about this post