യുവതാരങ്ങളില്‍ അഭിനയമികവുകൊണ്ടും മുഖത്തു നിറയുന്ന നിഷ്കളങ്കതകൊണ്ടും സിനിമാപ്രേമികളുടെ ഹൃദയത്തില്‍ വളരെപെട്ടെന്ന് ചേക്കേറിയ താരമാണ് ഷൈന്‍ നിഗം. നടന് അബിയുടെ മകനെന്ന വിശേഷണം തന്നെ താരത്തിനെ സിനിമാപ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാക്കാന്‍ പോന്നതായിരുന്നു. ഇതിനിടെ തന്നെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഷൈന്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ വാപ്പച്ചി നല്കിയ നിധി നഷ്ടമായി, തിരികെ കിട്ടാന്‍ സഹായിക്കണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന.
പ്രമുഖ മാധ്യമമായ വനിതയ്ക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട തന്റെ വാപ്പച്ചി സമ്മാനിച്ച വാച്ചാണ് ഷൈന്‍ തേടുന്നത്. അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്കിയ വാച്ചാണ് ഷൈന്‍ നിധി പോലെ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇത് നഷ്ടപ്പെടുകയായിരുന്നു. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ചായിരുന്നു ഷൂട്ട്. അതിനിടെ എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് കരുതുന്നത്.
ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് സമ്മാനമായി നല്‍കിയത്. വാപ്പച്ചിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതി സൂക്ഷിച്ച വാച്ച് നഷ്ടപ്പെട്ടതില്‍ ഷൈന്‍ ഏറെ ദുഃഖത്തിലുമാണ്.
Discussion about this post