എല്ലാം നഷ്ടപ്പെട്ട് ആ ആല്‍മരത്തിന്‍ ചുവട്ടില്‍ സേതുമാധവന്‍ ഇന്നും നിശബ്ദനായി ഇരിക്കുന്നു; കിരീടത്തിലെ ആല്‍മരം അന്നും ഇന്നും

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് ‘കിരീടം’. ചിത്രം ഇറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. കഥാപാത്രങ്ങളെല്ലാം ഒന്നിനൊന്ന് മികവാര്‍ന്ന പ്രകടനം പുറത്തെടുത്തപ്പോള്‍, കിരീടം മലയാളിയുടെ സ്വന്തം അഹങ്കാരമായി മാറുകയായിരുന്നു.

കിരീടം സിനിമ പോലെ തന്നെ അത് ചിത്രീകരിച്ച സ്ഥലങ്ങളും മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ കിരീടം സിനിമയിലെ മറ്റൊരു പ്രധാനലൊക്കോഷന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് കെഎസ് ശബരീനാഥന്‍ എംഎല്‍എ. ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ച് അഭിനയിച്ച കിരീടത്തിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. 30 വര്‍ഷത്തിനിടെ ആര്യനാട് കാഞ്ഞിരമൂട്ടില്‍ വന്ന മാറ്റങ്ങളും ചിത്രത്തില്‍ നിന്നും വ്യക്തമാണ്. മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കാഞ്ഞിരംമൂട് ജംഗ്ഷന്‍ അടിമുടി മാറിയിരിക്കുന്നു. പക്ഷേ മാറ്റങ്ങള്‍ക്ക് നടുവിലും എല്ലാവര്‍ക്കും തണലേകികൊണ്ട് ജംഗ്ഷനില്‍ ആ ആല്‍മരം ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു.

Exit mobile version