ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ പുതിയ ചിത്രം പുറത്തുവിട്ടു

ഓണം റിലീസായാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുതിയ ലുക്ക് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ ആണ് പുതിയ ചിത്രം പുറത്ത് വിട്ടത്.

ഒരു ചൈനീസ് ആയോധനകലാ അഭ്യാസിയുടെ ഗെറ്റപ്പിലുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’.

അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെപിഎസി ലളിത, വിനു മോഹന്‍, സ്വാസിക, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക.

Exit mobile version