അമലാ പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആടൈ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും ട്രെയിലറിനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിന്റെ ടീസറിന് ആണ് ഏറ്റവും വാര്‍ത്താ പ്രാധാന്യം ലഭിച്ചത്. കാരണം വിവസ്ത്രയായാണ് ടീസറില്‍ അമല പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ ആ രംഗം ചിത്രീകരിച്ചതിന്റെ അനുഭവം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് താരം.
‘ചിത്രത്തിലെ ആ സുപ്രധാന രംഗത്ത് അഭിനയിക്കാന്‍ സമ്മതിച്ചെങ്കിലും ഷൂട്ടിങ് അടുത്തപ്പോള്‍ ഭയങ്കര ടെന്‍ഷനായിരുന്നു. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു കൊണ്ടെയിരുന്നു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ നിരവധി ബൗണ്‍സേഴ്സ് ഒക്കെ ഉണ്ടായിരുന്നു. സെറ്റിലെ മുഴുവന്‍ ആളുകളുടെയും ഫോണുകള്‍ അവര്‍ വാങ്ങിവെക്കുന്നുണ്ടായിരുന്നു. ചിത്രീകരണസംഘത്തെ 15 പേരിലേക്ക് ചുരുക്കിയിരുന്നു. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാന്‍ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭര്ത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോള്‍ 15 ഭര്ത്താക്കന്മാര് ഉള്ളതായി തോന്നുന്നുവെന്ന്. അത്രമാത്രം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവുമായിരുന്നുള്ളൂ’ എന്നാണ് അമല ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോള്‍ ആരാധകരുമായി പങ്കുവെച്ചത്.
അമലാ പോള്‍ കാമിനി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രം ഈ മാസം 19 നാണ് തീയ്യേറ്ററുകളിലെത്തുന്നത്.
Discussion about this post