വീണ്ടും ബോളിവുഡ് താരം കങ്കണ രണൗട്ട് വിവാദത്തില്‍ കുടുങ്ങി. കങ്കണ അഭിനയിക്കുന്ന പുതിയ ചിത്രമായ ജഡ്ജ്മെന്റല് ഹൈ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കുന്ന ചടങ്ങിലാണ് സംഭവം.
ഉറി ആക്രമണത്തിനു ശേഷം പാകിസ്താനില്‍ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമര്‍ശിച്ച കങ്കണയുടെ ചിത്രം എന്തുകൊണ്ടാണ് പാകിസ്താനില്‍ റീലീസ് ചെയ്തതെന്ന ചോദ്യമാണ് വിവാദത്തില്‍ കലാശിച്ചത്.
”നിങ്ങള്‍ മണികര്‍ണികയെ വിമര്‍ശിക്കുന്നു. ആ സിനിമ ചെയ്തതു വഴി ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? ദേശീയത പ്രമേയമാക്കി ഒരു സിനിമ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഞാന്‍ തീവ്രദേശീയവാദി ആണെന്ന് പറയാന്‍ സാധിക്കില്ല” കങ്കണ പറഞ്ഞു. അതേസമയം കങ്കണ അപമര്യാദയായി പെരുമാറുകയാണെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമപ്രവര്ത്തകന് തിരിച്ചടിച്ചു.