ഹൃത്വിക് റോഷന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂപ്പര്‍ 30’. ഗണിത ശാസ്ത്രജ്ഞന് ആനന്ദ് കുമാറായാണ് ചിത്രത്തില്‍ താരം എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി ആരെയും അതിശയിപ്പിക്കുന്ന മേക്ക് ഓവറാണ് താരം നടത്തിയത്. ഇപ്പോഴിതാ ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിച്ച വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഹൃത്വിക്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതിഭയും ഊര്‍ജ്ജസ്വലരുമായ ഒരുകൂട്ടം ആള്‍ക്കാരുടെ മുമ്പിലേക്കാണ് ഞാന്‍ പോകുന്നത് എന്നത് ഒരിക്കലും ആലോചിച്ചിരുന്നില്ല എന്നും അവിശ്വസനീയമായ ഊര്‍ജ്ജസ്വലതയുടെ പാഠങ്ങളാണ് സൂപ്പര്‍ 30ലെ ക്ലാസ് പഠിപ്പിച്ചതെന്നുമാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് ഹൃത്വിക് കുറിച്ചത്.
വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മൃണാല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജൂലൈ 12നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുക.
Discussion about this post