കൊച്ചി: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്.
ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും കൂടി ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മമ്മൂട്ടിക്ക് പുരസ്‌കാരം എംടി വാസുദേവന്‍ നായര്‍ ആണ് സമ്മാനിക്കുക.
Discussion about this post