യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള കരിക്കിന്റെ ‘തേരാപാര’ എന്ന വെബ് സീരീസ് സിനിമയാകുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കരിക്ക് ടീം പുറത്ത് വിട്ടിരിക്കുകയാണ്. ഉടന്‍ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
എന്തായാലും പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു. അടുത്ത വര്‍ഷമായിരിക്കും ചിത്രം ഇറങ്ങുക എന്നാണ് കരിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം മോഷന്‍ പോസ്റ്ററില്‍ ഉള്ളത് ലോലനാണോ എന്നതടക്കമുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. നിഖില്‍ പ്രസാദാണ് തേരാ പാരാ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്‍വിന്‍ ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്. എന്തായാലും ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി.
Discussion about this post