കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ദംഗല്‍ താരം സൈറ വസീം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. താരം അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മോഡലും ചിത്രകാരിയുമായ രുഹാനി സെയ്ദ്. സൈറ അഭിനയ ജീവിതം ഉപേക്ഷിച്ചത് സ്വന്തം തീരുമാനപ്രകാരം ആയിരിക്കില്ലെന്നാണ് ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ രുഹാനി വ്യക്തമാക്കിയത്.
‘എനിക്ക് സൈറയോട് അനുഭാവം തോന്നുന്നു. കാരണം അവള് നടന്ന വഴിയിലൂടെ ഞാനും സഞ്ചരിച്ചിട്ടുള്ളതാണ്. ദൈവം അനുഗ്രഹിച്ചു നല്കിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പണയം വയ്ക്കുന്നതിനേക്കാള്‍ വലിയ ഗതികേടില്ല. സമൂഹം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ നാല് വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത കലാസൃഷ്ടികള്‍ മുഴുവന്‍ എനിക്ക് കത്തിക്കേണ്ടി വന്നു. അഭിനയം ഉപേക്ഷിക്കുക എന്നത് സൈറയുടെ തീരുമാനം ആണെന്ന് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. സമൂഹം അവളെ കൊണ്ട് ചെയ്യിപ്പിച്ചതാണിത്. കാശ്മീരില്‍ ജീവിച്ച വ്യക്തി എന്ന നിലയില്‍ എനിക്കത് നന്നായി മനസ്സിലാകും’ എന്നാണ് രുഹാനി അഭിമുഖത്തില്‍ പറഞ്ഞത്.
ദംഗല്‍, സീക്രട്ട് റോക്സ്റ്റാര്‍ എന്നീ രണ്ട് ചിത്രങ്ങളിലൂടെ നിരൂപക പ്രശംസയുള്‍പ്പടെ നേടിയ സൈറ മത വിശ്വാസത്തില്‍ നിന്നും അകന്നെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിനിമ ഉപേക്ഷിക്കുന്നത്. അഞ്ച് വര്‍ഷം താന്‍ മതത്തില്‍ നിന്നും അകന്ന് ഈമാന്‍ നിരക്കാത്ത ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ഇനിയും ഇത് തുടരുന്നില്ലെന്നും എന്നുമാണ് സൈറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വിശദീകരിച്ചിരുന്നത്.
Discussion about this post