വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായകമാരില്‍ ഒരാളായി മാറിയ താരം കൂടിയാണ് അനു സിത്താര. വേറെ ഒരു കാര്യം കൂടി താരത്തെ മറ്റ് നായികമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നുണ്ട്.
സാധാരണ നായികമാര്‍ വിവാഹ ശേഷം അഭിനയം നിര്‍ത്തി പോവാറാണുള്ളത്. എന്നാല്‍ അനു വിവാഹ ശേഷമാണ് സിനിമയില്‍ സജീവമായി അഭിനയിക്കാന്‍ തുടങ്ങിയത്. തന്റെ അഭിനയ ജീവിതത്തിന് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് വിഷ്ണുവും അദ്ദേഹത്തിന്റെ വീട്ടുകാരുമാണെന്നാണ് അനു മാതൃഭൂമി ക്ലബ് എഫ്എം യുഎഇയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
‘വിവാഹത്തിന് ശേഷമാണ് ഞാന്‍ സിനിമയില്‍ സജീവമായെത്തുന്നത്. വിഷ്ണുവേട്ടന്റെയും കുടുംബത്തിന്റെയും പിന്തുണ ഇതില്‍ വളരെ വലുതാണ്. എന്റെ കൂടെ സിനിമ സെറ്റിലെല്ലാം വിഷ്ണുവേട്ടന് വരും. ടിവിയില്‍ എന്റെ ഒരു ചെറിയ പരസ്യം വന്നാല്‍ പോലും വിഷ്ണുവേട്ടന്റെ അച്ഛനും അമ്മയും വിടാതെ കാണും’ എന്നാണ് അനു സിത്താര പറഞ്ഞത്.
ചെറുപ്പത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് ജീവിതത്തില്‍ എന്നെങ്കിലും സാധ്യമാകുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും താരം വ്യക്തമാക്കി. ദിലീപിന്റെ നായികയായി എത്തുന്ന ‘ശുഭരാത്രി’ എന്ന ചിത്രമാണ് ഇനി തീയ്യേറ്ററുകളിലെത്തുന്ന താരത്തിന്റെ ചിത്രം.
Discussion about this post