ഉലകനായകന് കമലഹാസന്റെ മകളും തെന്നിന്ത്യന്‍ താര സുന്ദരിയുമായ ശ്രുതി ഹാസന്റെ വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഒരു ആരാധകന് താരത്തിന്റെ കല്യാണത്തിന് ക്ഷണിക്കണമെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്തതിന് ശ്രുതി നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ശ്രുതി എപ്പോഴാണ് വിവാഹിതയാകാന്‍ പോകുന്നതെന്നും, കടുത്ത ആരാധകരായ തങ്ങളെ വിവാഹത്തിന് ക്ഷണിക്കണമെന്നുമാണ് ആരാധകന് ട്വീറ്റ് ചെയ്തത്. ഇതിന് ശ്രുതി നല്കിയ മറുപടി ഇങ്ങനെയാണ്, വിവാഹത്തിനായി നിങ്ങള്‍ വളരെക്കാലം കാത്തിരിക്കണമെന്നും, അതിനാല്‍ നമുക്ക് ഒരുമിച്ചൊരു ജന്മദിനം ആഘോഷിക്കാം എന്നാണ്.
താരം തന്റെ കാമുകനായ മിഖായേല്‍ കോര്‍സലുമായി വേര്‍പിരിഞ്ഞത് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. മിഖായേല്‍ തന്നെയാണ് തങ്ങള്‍ പിരിയാന്‍ പോകുന്ന കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
You’ll be waiting a VERY long time 😂 so let’s do a birthday together instead lol https://t.co/5wgmNIOLc1
— shruti haasan (@shrutihaasan) July 1, 2019
Discussion about this post