കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ലൈവിലെത്തി ആരാധകരെ ഞെട്ടിച്ച് നടി ആശാ ശരത്ത്. ഭര്‍ത്താവിനെ കുറേദിവസമായി കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ അറിയിക്കണമെന്നും പറഞ്ഞുള്ള വീഡിയോ കണ്ടവരൊക്കെ ആദ്യമൊന്ന് ഞെട്ടി.
ഭര്‍ത്താവിനെ കാണാനില്ലെന്നും, അദ്ദേഹം ‘എവിടെ’ എന്ന അന്വേഷണത്തിലാണ് താനും കുടുംബാംഗങ്ങളുമെന്നും ലൈവില്‍ അവര്‍ പറഞ്ഞു. ‘എവിടെ’ എന്നുള്ളതാണ് ആര്‍ക്കും അറിയാത്തത്. ഇത്രയും കാലം എന്റെ കൂടെനിന്ന നിങ്ങള്‍ അത് കണ്ടുപിടിച്ചുതരുമെന്ന വിശ്വാസത്തിലാണ് ഞാന്‍- ആശ ശരത്ത് പറഞ്ഞു അവസാനിപ്പിക്കുന്നു.
സഖറിയ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നും അവര്‍ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ആശ ശരത്ത് പറയുന്നു.
ഇതോടെയാണ് ആരാധകരുടെ ശ്വാസം നേരെയായത്. ‘എവിടെ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു ആശാ ശരത്തിന്റെ ഞെട്ടിക്കുന്ന ലൈവ് വീഡിയോ.
ആശ ശരത്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘എവിടെ’. കെ.കെ. രാജീവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കഥയെഴുതിയ ചിത്രത്തില്‍ ആശ ശരത്തിന്റെ ഭര്‍ത്താവായി വേഷമിടുന്നത് മനോജ് കെ ജയനാണ്.ജൂബിലി, മാരുതി പിക്ചേഴ്സ്, പ്രകാശ് മൂവിടോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post