വിനയന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം സത്യത്തിലൂടെ മലയാള സിനിമയില്‍ എത്തിയ താരമാണ് പ്രിയമാണി. പിന്നീട് തിരക്കഥ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സൈന്റ്, പുതിയ മുഖം, ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെയും റിയാലിറ്റി ഷോകളിലെ ജഡ്ജായും പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരമാണ് പ്രിയാമണി.
വിവാഹ ശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത താരം വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. അതിഥി വേഷത്തിലാണ് പ്രിയാമണി ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കുട്ടിയുടെ സഹോദരിയുടെ റോളിലാണ് താരം എത്തുന്നത്. കാമിയോ വേഷമാണെങ്കിലും ചിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവ് സംഭവിക്കുന്നത് ഈ കഥാപാത്രത്തിലൂടെയാണ്.
സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനുമായുള്ള പരിചയമാണ് പ്രിയാമണിയെ ഈ ചിത്രത്തിലേക്ക് എത്തിച്ചത്. മമ്മൂട്ടിയും ചിത്രത്തില്‍ അതിഥി താരമായാണ് എത്തുന്നത്. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.