ഏപ്രില്‍ പതിനെട്ടിനാണ് മലയാളത്തിന്റെ ചോക്‌ളേറ്റ് ഹീറോ ചാക്കോച്ചന് ആണ്‍ കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുമായി പങ്കുവെച്ചത്. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് കുഞ്ഞ് ഇസയുടെ മാമോദീസയുടെ വീഡിയോ ആണ്. കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ വെച്ചായിരുന്നു മാമ്മോദീസ ചടങ്ങ്. അത് കഴിഞ്ഞുള്ള റിസപ്ഷന് നിരവധി താരങ്ങളാണ് പങ്കെടുത്തത്.
മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് യേശുദാസ്, രമേശ് പിഷാരടി, സായ്കുമാര്‍, ദീലീഷ് പോത്തന്‍, ആന്‍ അഗസ്റ്റിന്‍, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.
Discussion about this post