തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്ക്ക് കൈനിറയെ ചിത്രങ്ങളാണ് ഇപ്പോള്‍. എന്നാല്‍ ഇപ്പോളിതാ തിരക്കഥ തിരുത്തിയതിനെ തുടര്‍ന്ന് തെലുങ്ക് ചിത്രമായ രാജു ഗാരി ഗാഥി3 യുടെ സെറ്റില്‍ നിന്നാണ് താരം ഇറങ്ങിപ്പോയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തമന്ന ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. താരവും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രത്തിലെ ചില ഫോട്ടോകള്‍ പങ്കുവെച്ചിരുന്നു.
എന്നാല്‍ താരത്തോട് നേരത്തേ പറഞ്ഞ തിരക്കഥയില്‍ അനുവാദം കൂടാതെ മാറ്റം വരുത്തിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ആറു മാസങ്ങള്‍ക്ക് മുമ്പാണ് ചിത്രത്തിന്റെ തിരക്കഥ കേട്ട് അഭിനയിക്കാം എന്ന് താരം പറഞ്ഞത്. അണിയറപ്രവര്‍ത്തകര്‍ സ്ത്രീ കേന്ദ്രീകൃതമായ കഥയായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ചതിന് ശേഷം ഇവര്‍ തിരക്കഥയില്‍ മാറ്റം വരുത്തുകയായിരുന്നു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്.
കങ്കണ അഭിനയിച്ച ഹിറ്റ് ചിത്രം ക്വീനിന്റെ റീമേക്കായ മഹാലക്ഷ്മിയാണ് തമന്നയുടെ അടുത്ത് റിലീസാവുന്ന ചിത്രം. ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡിയിലും നവാസുദ്ധീന് സിദ്ദീഖി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ ‘ബോലെ ചൂടിയാന്‍’ എന്ന ചിത്രത്തിലുമാണ് തമന്ന ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
Discussion about this post